1964-ലെ ഫിലിം നാദം മാസികയിലെ ചലച്ചിത്ര പ്രചാരണപാഠങ്ങളുടെ സ്ത്രീപക്ഷ പഠനം

Authors

  • Greeshma Prakash Research Scholar Author

DOI:

https://doi.org/10.63090/IJMLRS/3108.1924.0031

Keywords:

അച്ചടി എഫെമറ, മലയാള സിനിമ, ഫിലിം നാദം , സ്ത്രീപ്രതിനിധാനം, ലിംഗഭാഷ, ചലച്ചിത്രപ്രചാരണം, അച്ചടി സംസ്കാരം, ജനപ്രിയ സംസ്കാരം, 1960-കൾ

Abstract

  മലയാള സിനിമയുടെ ചരിത്രം സാധാരണയായി സിനിമകളുടെ നിർമ്മാണം, സംവിധായകർ, അഭിനേതാക്കൾ, സാങ്കേതികവിദ്യ, പ്രേക്ഷകസ്വീകരണം എന്നിവയുടെ ചരിത്രമായാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാൽ സിനിമയെക്കുറിച്ചുള്ള അച്ചടി പ്രചാരണപാഠങ്ങൾ സിനിമയുടെ സാംസ്കാരിക സാന്നിധ്യം രൂപപ്പെടുത്തിയ നിർണായക ഇടനിലരൂപങ്ങളായിരുന്നു. ഈ പഠനം 1964-ൽ പ്രസിദ്ധീകരിച്ച ഫിലിം നാദം ചലച്ചിത്ര മാസികയിലെ ലഭ്യമായ നാല് ചലച്ചിത്ര പ്രചാരണപാഠങ്ങളെ കേന്ദ്രീകരിക്കുന്നു. 1964 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച തച്ചോളി ഒതേനൻ, കുട്ടിക്കുപ്പായം എന്നിവയുമായി ബന്ധപ്പെട്ട പാഠങ്ങളും, മാർച്ച് ലക്കത്തിലെ അന്ന, ഏപ്രിൽ ലക്കത്തിലെ മണവാട്ടി എന്നിവയുമായി ബന്ധപ്പെട്ട പ്രചാരണപാഠങ്ങളുമാണ് പഠനത്തിന്റെ പ്രാഥമിക corpus. മൈക്കൽ ഹാരിസിന്റെ printed ephemera എന്ന ആശയവും മൈക്കൽ ട്വൈമന്റെ എഫെമറകളുടെ ദീർഘകാല ചരിത്രപ്രാധാന്യത്തെക്കുറിച്ചുള്ള വാദവും സൈദ്ധാന്തികമായി സ്വീകരിച്ചുകൊണ്ട്, ഈ പഠനം ദൃശ്യഘടകങ്ങളെ ഒഴിവാക്കി പ്രചാരണപാഠങ്ങളിലെ സ്ത്രീയെ സൂചിപ്പിക്കുന്ന നാമങ്ങൾ, വിശേഷണങ്ങൾ, ബന്ധപരമായ സംജ്ഞകൾ, സൗന്ദര്യാത്മക രൂപകങ്ങൾ, നൈതിക പദാവലി, agency സൂചിപ്പിക്കുന്ന ഭാഷ എന്നിവയാണ് പരിശോധിക്കുന്നത്. ലഭ്യമായ രേഖകളുടെ അപൂർവതയും പരിമിതമായ archival availability-യും പഠനത്തിന്റെ നിർണായക രീതിശാസ്ത്രപരമായ പരിധിയായി പരിഗണിക്കുന്നു. ഈ എഫെമറകൾ 1964-ലെ കേരളീയ സമൂഹത്തിന്റെ സ്ത്രീയെക്കുറിച്ചുള്ള പൊതുഅഭിപ്രായത്തിന്റെ നേരിട്ടുള്ള പ്രതിനിധാനങ്ങളായി വായിക്കാതെ, സിനിമയെ പ്രേക്ഷകർക്ക് വായിക്കാവുന്നതും പരിചിതവും ആകർഷകവുമാക്കുന്നതിനായി സ്ത്രീത്വത്തെ ഭാഷാപരമായി എങ്ങനെ നിർമിച്ചുവെന്നതിന്റെ രേഖകളായി വായിക്കുകയാണ് പഠനം ചെയ്യുന്നത്. ഈ നിലയിൽ സിനിമാപ്രചാരണ എഫെമറകൾ മലയാള അച്ചടി സംസ്കാരത്തിന്റെയും ജനപ്രിയ ലിംഗവ്യവഹാരത്തിന്റെയും ചരിത്രത്തെ പുനർവായിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ചെറിയ അച്ചടി രേഖകളായി മാറുന്നു.

Downloads

Published

2026-10-28

Issue

Section

Articles