കുടുംബം - കൂട്ടുകുടുംബം:ചരിത്രവും പരിണാമവും

Authors

  • S. Ajayakumar S.D.College, Alappuzha, Kerala, India Author

Keywords:

സമൂഹം, കുടുംബം, നവോത്ഥാനം, വ്യക്തി, സംസ്കാരം, കൂട്ടുകുടുംബം, പരിണാമം, മക്കത്തായം, മരുമക്കത്തായം

Abstract

മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. സമൂഹവും വ്യക്തിയും തമ്മിലുള്ള ബന്ധം പരസ്പരപൂരകവുമാണ്. വ്യക്തികളിൽ ഉണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങൾ പോലും സമൂഹത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കും. അതുപോലെ സാമൂഹിക പരിണാമങ്ങൾ വ്യക്തിജീവിതത്തെയും സ്വാധീനിക്കും. വ്യക്തിയും സമൂഹവും തമ്മിലുള്ള പരസ്പര ആശ്രയത്തിലെ മധ്യവർത്തികളാണ് കുടുംബങ്ങൾ. വ്യക്തിയെ രൂപപ്പെടുത്തുന്നതിലും അവനെ ഒരു സാമൂഹ്യ ജീവിയാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത് കുടുംബമാണ്. അതുകൊണ്ടുതന്നെ സാമൂഹ്യ ഘടനയുടെ ജീവാത്മാവാണ് കുടുംബം. പ്രപഞ്ചത്തിലെ ജീവജാലങ്ങളെ വർഗ്ഗപരമായി തരംതിരിച്ചാൽ സവിശേഷ ബുദ്ധിയാർജ്ജിച്ചവരാണ് മനുഷ്യവർഗ്ഗം. സാമൂഹികമായ കെട്ടുപാടുകളും കുടുംബപരമായ ഉത്തരവാദിത്വങ്ങളും ഇഴചേർന്ന് അവനെ സംസ്കാരമുള്ളവനാക്കുന്നു. ഈ സംസ്കാരസമ്പത്താണ് ഇതര ജീവികളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. സമൂഹവും കുടുംബവും സംസ്കാരവും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നു. വ്യക്തികളുടെ സംഘാതമെന്ന സമൂഹത്തിന്റെ കേവലമായ അർത്ഥം വിട്ട് അതിനെ ജീവസ്സുറ്റ ഒരു ഘടനയായി മാറ്റുന്നത് കുടുംബങ്ങളാണ്. ഇത്തരത്തിൽ കുടുംബ സാമൂഹിക ഘടനയിലെ ഒരു ചാലക ശക്തിയായി വർത്തിക്കുന്നുവെന്ന് വില്യം ജെ. ഗുഡേ നിരീക്ഷിക്കുന്നു¹. കുടുംബം സമൂഹത്തിലും സംസ്കാരത്തിലും അതുവഴി സർഗ്ഗാത്മകതയിലും നിർണ്ണായക സ്വാധീനം ചെലുത്തുന്നു. കേരളത്തിന്റെ സവിശേഷ കുടുംബ വ്യവസ്ഥയെ സംബന്ധിച്ചും അതിന്റെ പരിണാമം സംബന്ധിച്ചും ചർച്ച ചെയ്യുകയാണ് ഈ പ്രബന്ധത്തിൽ.

Author Biography

  • S. Ajayakumar, S.D.College, Alappuzha, Kerala, India

    Associate Professor

    Department of Malayalam

Downloads

Published

2026-07-28

Issue

Section

Articles