കോഴിക്കോടിൻ്റെ വ്യാവസായിക-സാംസ്കാരിക ഭൂപടത്തിൽ പാഴ്‌സി സമൂഹത്തിന്റെ സംഭാവന

Authors

  • Anusmitha N Sree Narayana Guru College, Chelannur, Kerala Author

DOI:

https://doi.org/10.63090/MG/3108.0960.0030

Keywords:

കോഴിക്കോട്ട് പാഴ്‌സികൾ, സൊറാസ്ട്രിയനിസം, പേർഷ്യൻ സ്വത്വം, അഹുറ മസ്ദ, സൈറസ് ദി ഗ്രേറ്റ്, മിഠായിത്തെരുവ്, മൻചെർഷാ ജോഷി ഫയർ ടെംപിൾ, പാഴ്‌സി ശ്മശാനം, മാർഷൽ കുടുംബം, മലബാർ സമുദ്രവ്യാപാരം, കല്ലായി തടി വ്യവസായം, കൊളോണിയൽ നഗരവൽക്കരണം

Abstract

കേരളത്തിന്റെ സമുദ്രവ്യാപാര ചരിത്രത്തിലും കൊളോണിയൽ കാലഘട്ടത്തിലെ നഗരവൽക്കരണത്തിലും പ്രാദേശിക ബഹുസ്വരത രൂപപ്പെടുത്തുന്നതിലും നിർണ്ണായക പങ്കുവഹിച്ച പ്രവാസി വണിക സമൂഹമാണ് പാഴ്‌സികൾ. പേർഷ്യൻ (ഇറാൻ) വംശജരായ ഇവർ എട്ടാം നൂറ്റാണ്ടിൽ മതപീഡനങ്ങൾ മൂലം ഇന്ത്യയിലേക്ക് കുടിയേറുകയും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ബോംബെ, ഗുജറാത്ത് മേഖലകളിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തുകയും ചെയ്തു. ഈ ഗവേഷണ പ്രബന്ധം പാഴ്‌സികളുടെ ആഗോള-ഇന്ത്യൻ ചരിത്രപരമായ പശ്ചാത്തലം, സൊറാസ്ട്രിയൻ മതവിശ്വാസം, മിഠായിത്തെരുവിന് സമീപമുള്ള മൻചെർഷാ ജോഷി ഫയർ ടെംപിൾ (Parsi Anjuman Baug), അവിടുത്തെ കല്ലറകളുടെ ആചാര സവിശേഷതകൾ, കല്ലായി തടി വ്യവസായം, ശീതീകരണ സംരംഭങ്ങൾ (Ice Factories), സമുദ്ര വാണിജ്യ പാതകൾ എന്നിവ വിപുലമായി വിശകലനം ചെയ്യുന്നു. കൂടാതെ, ഭൂരിഭാഗം കുടുംബങ്ങളും മെട്രോ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറിയതോടെ ഇന്ന് കോഴിക്കോട് അവശേഷിക്കുന്ന ഏക പാഴ്‌സി കുടുംബമായ 'മാർഷൽ' (Marshall) കുടുംബത്തിന്റെ വർത്തമാനകാല അവസ്ഥയെക്കുറിച്ചും ഈ പ്രബന്ധത്തിൽ വിശദമായി പ്രതിപാദിക്കുന്നു.

Author Biography

  • Anusmitha N, Sree Narayana Guru College, Chelannur, Kerala

    Associate Professor, Department of Malayalam 

Downloads

Published

2026-11-24

Issue

Section

Articles