കേരളത്തിലെ മാനസികാരോഗ്യ പ്രശ്നങ്ങളും സമൂഹത്തിന്റെ സമീപനവും: ഒരു സമഗ്ര വിശകലനം

Authors

  • Gayathri J Author

DOI:

https://doi.org/10.63090/

Keywords:

മാനസികാരോഗ്യ പ്രശ്നങ്ങൾ, സാമൂഹിക-പാരിസ്ഥിതിക മാതൃക, മാനസികാരോഗ്യ പ്രശ്നങ്ങളുടെ സ്വഭാവവും വ്യാപ്തിയും, ആത്മഹത്യാ നിരക്ക്, സാമൂഹിക കളങ്കം

Abstract

കേരളത്തിലെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ വ്യാപ്തിയും സാമൂഹിക സമീപനത്തിന്റെ ഫലപ്രാപ്തിയും വിശകലനം ചെയ്യുന്ന ഈ പഠനം മിശ്രിത ഗവേഷണ രീതിശാസ്ത്രം ഉപയോഗിക്കുന്നു. ദേശീയ ശരാവരിയെക്കാൾ ഉയർന്ന ആത്മഹത്യാ നിരക്കും വിഷാദരോഗത്തിന്റെ വ്യാപകതയും കേരളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക കളങ്കം, അപര്യാപ്തമായ സേവനങ്ങൾ, പരമ്പരാഗത ചികിത്സാ രീതികളോടുള്ള മുൻഗണന എന്നിവ പ്രധാന വെല്ലുവിളികളാണ്. ഗവൺമെന്റിന്റെ മാനസികാരോഗ്യ നയങ്ങൾ പുരോഗമനപരമാണെങ്കിലും, കമ്മ്യൂണിറ്റി തലത്തിലുള്ള ഇടപെടലുകളിൽ കാര്യമായ പുരോഗതി ആവശ്യമാണ്. ഈ പഠനം സമൂഹത്തിന്റെ മനോഭാവ മാറ്റത്തിന്റെയും സംയോജിത പരിചരണ മാതൃകയുടെയും ആവശ്യകത ഉയർത്തിക്കാട്ടുന്നു.

Downloads

Published

2025-10-25