സിനിമയിലൂടെ മാറുന്ന കേരള സമൂഹം: സാംസ്കാരിക പരിവർത്തനത്തിന്റെ ഒരു വിശകലനം

Authors

  • Manoj Manoharan Author

DOI:

https://doi.org/10.63090/

Keywords:

മലയാള സിനിമ, സാമൂഹിക പരിവർത്തനം, കേരളം, സാംസ്കാരിക പ്രതിനിധാനം, മാധ്യമ സിദ്ധാന്തം, കേരള സമൂഹം, സാംസ്കാരിക പഠനങ്ങൾ, സിനിമാ സിദ്ധാന്തം, സാമൂഹിക മാറ്റം

Abstract

മലയാള സിനിമയും കേരള സമൂഹത്തിന്റെ സാമൂഹിക പരിവർത്തനവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വിശകലനം ചെയ്യുന്ന ഈ പഠനം, സിനിമ എങ്ങനെ സമൂഹത്തെ പ്രതിഫലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു എന്ന് പരിശോധിക്കുന്നു. 1950-കൾ മുതൽ 2020-കൾ വരെയുള്ള കാലഘട്ടത്തിൽ മലയാള സിനിമയിലൂടെ പ്രതിഫലിച്ച സാമൂഹിക മാറ്റങ്ങളെ സാംസ്കാരിക സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു. ഗ്രാംസിയുടെ സാംസ്കാരിക ആധിപത്യ സിദ്ധാന്തവും ഹാൾ സ്റ്റുവാർട്ടിന്റെ എൻകോഡിംഗ്-ഡീകോഡിംഗ് മാതൃകയും ഉപയോഗിച്ച് മലയാള സിനിമയിലെ പ്രതിനിധാനങ്ങൾ, വർഗീയത, ജാതീയത, ലിംഗഭേദം, ആധുനികതയുടെ സ്വാധീനം എന്നിവയുടെ ചിത്രീകരണം പഠിച്ച് കേരള സമൂഹത്തിന്റെ പരിവർത്തനത്തിൽ സിനിമയുടെ പങ്ക് വിലയിരുത്തുന്നു.

Downloads

Published

2025-09-25